This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രൂഗര്‍, പോള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രൂഗര്‍, പോള്‍

Kruger, Paul (1825 - 1904)

പോള്‍ ക്രൂഗര്‍

ദക്ഷിണ ആഫ്രിക്കന്‍ (ട്രാന്‍സ്വാള്‍) റിപ്പബ്ലിക്കിന്റെ മുന്‍പ്രസിഡന്റ് (1883-1900). സ്റ്റിഫാനസ് ജൊഹാനസ് പോളസ് ക്രൂഗര്‍ (Stephanus Johannes Paulus Kruger) എന്നാണ് പൂര്‍ണനാമം. 19-ാം ശതകത്തിന്റെ അവസാനകാലത്തെ, ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായ ആഫ്രിക്കാനര്‍ (ബോയര്‍) ചെറുത്തുനില്പിന്റെ നേതാവായിരുന്നു ഇദ്ദേഹം. 1825 ഒ. 10-ന് വടക്കുകിഴക്കന്‍ കേപ് കോളനിയില്‍ ജനിച്ചു. 1835-ല്‍ കുടുംബത്തോടൊപ്പം കോളനി വിട്ട ഇദ്ദേഹം 1841-ല്‍ ട്രാന്‍സ്വാളിലെ റസ്റ്റന്‍ബര്‍ഗിനു സമീപം താമസമാക്കി.

ട്രാന്‍സ്വാളിന്റെ ഏകീകരണത്തിന് ക്രൂഗര്‍ പ്രധാനപങ്കുവഹിച്ചു. ട്രാന്‍സ്വാള്‍ ബ്രിട്ടീഷ് അധീനതയില്‍നിന്നു മോചിപ്പിക്കുവാനുള്ള പ്രക്ഷോഭണത്തിനും ഇദ്ദേഹം നേതൃത്വം കൊടുത്തു (1877-81). ബ്രിട്ടീഷുകാരുടെ പരാജയത്തോടെ ഗവണ്‍മെന്റിന്റെ തലവനെന്ന നിലയില്‍ 1881-ല്‍ അവരുമായി ചര്‍ച്ച നടത്തിയതും ക്രൂഗറായിരുന്നു. 1883-ല്‍ റിപ്പബ്ലിക്കിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 1888, 1893, 1898 വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായ വിജയം നേടി അധികാരത്തില്‍ തുടര്‍ന്നു.1899 ഒക്ടോബറില്‍ ക്രൂഗര്‍ ബ്രിട്ടനുമായി യുദ്ധം പ്രഖ്യാപിച്ചു. ബോര്‍ യുദ്ധം (Boer War) എന്നാണ് ഇത് ചരിത്രത്തില്‍ അറിയപ്പെടുന്നത്. 1899 ഒ. 11-ന് തുടക്കം കുറിച്ച് രണ്ടാം ബോര്‍ യുദ്ധത്തില്‍ പരാജയപ്പെട്ടതാടെ (1900) ക്രൂഗര്‍ യൂറോപ്പിലേക്ക് പലായനം ചെയ്തു.

1904 ജൂല. 14-ന് സ്വിറ്റ്സര്‍ലണ്ടിലെ ക്ലാരന്‍സില്‍ ക്രൂഗര്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍